ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം
2026 ഒക്ടോബർ 8 വ്യാഴാഴ്ച രാവിലെ 10:30-ന് ദേവലോകം അരമന ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി
ദേവലോകം കാതോലിക്കേറ്റ്അരമന മാനേജർ റവ. ഫാ. അലക്സാണ്ടർ പി. ഡാനിയേൽ മുഖ്യ അതിഥി ആയിരുന്നു.
റവ. ഫാ. കെ. വൈ. വിൽസൺ, ശ്രീ. ജോസഫ് അലക്സാണ്ടർ, ശ്രീ. റോയ് തോമസ്, ശ്രീ. മോനി കല്ലംപറമ്പിൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ശ്രീ. ഐ. സി. തമ്പാൻ, ശ്രീ. ഒ. സി. ചാക്കോ, ശ്രീ. ഷാജി വർഗീസ്, ശ്രീ. ഇട്ടിക്കുഞ്ഞ് എബ്രഹാം, ശ്രീമതി. മറിയാമ്മ വർഗീസ്, ശ്രീമതി. വത്സ ജോർജ് എന്നിവരും സുഗമമായ വിതരണത്തിനായി സന്നിഹിതരായിരുന്നു. 225 ഭക്ഷ്യകിറ്റുകൾ ആണ് വിവിധ സ്ഥലങ്ങളിലായി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തത്.
