New House for a deserving family at Thiruvarppu
കോട്ടയത്ത്,തിരുവാർപ്പീൽ ഒരു സ്വപ്നഭവനം കൂടി.
“പ്രാർത്ഥന ഇപ്പോൾ അവരുടെ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂരയായി മാറിയിരിക്കുന്നു”
2026 സെപ്റ്റംബർ 23 ബുധനാഴ്ച, കോട്ടയത്ത് ഒരു അർഹതപ്പെട്ട കുടുംബത്തിന് പുതിയ ഭവനം സമർപ്പിച്ച് കൈമാറി.
റവ. ഫാ. പി.എ. ഫിലിപ്പ് ഉം റവ. ഫാ. കെ.വൈ. വിൽസൺ ഉം ചേർന്ന് ഭവനത്തിന്റെ കൂദാശ കർമ്മം നിർവ്വഹിച്ചു. ദേവലോകം ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജത ജൂബിലി ഭവന പദ്ധതി പ്രകാരം താഴത്തങ്ങാടി മാർ ബസേലിയോസ് പള്ളി* ഇടവകാംഗത്തിനാണ് ഈ ഭവനം നിർമ്മിച്ചു നൽകിയത്.
ഊപ്പൂട്ടിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് തങ്ങളുടെ സി.എസ്.ആർ. ഫണ്ടിലൂടെ ഭവന നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയതിന് നന്ദി അറിയിക്കുന്നു. ആർദ്ര കമ്മറ്റിയംഗംകൂടിയായ ശ്രീ. കെ.ജെ. ജേക്കബ് കൊച്ചേട്ട് ആണ് ഈ കുടുംബത്തിന് ഭവന നിർമ്മാണത്തിനുള്ള സ്ഥലം സൗജന്യമായി നൽകിയത്. അദ്ദേഹത്തോടും നന്ദി അറിയിക്കുന്നു.
ആർദ്ര ആക്ടിംഗ് സെക്രട്ടറി മോനി കല്ലംപറമ്പിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ഐ.സി. തമ്പാൻ, ശ്രീ. കെ.ജെ. ജേക്കബ് കൊച്ചേട്ട്, ശ്രീ. സിബി കെ. വർക്കി, താഴത്തങ്ങാടി മാർ ബസേലിയോസ് പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ഭവന കൂദാശാ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇനിയും മുന്നോട്ട്
കാനം മേഖലയിൽ സൗജന്യമായി അനുയോജ്യമായ ഒരു സ്ഥലം ലഭിക്കുകയാണെങ്കിൽ സമാനമായ ഒരു ഭവനം കൂടി നിർമ്മിക്കാൻ ഈ വർഷത്തെ ആർദ്രയുടെ പദ്ധതിയിലുണ്ട്.ജനോപകാരപ്രദമായ കൂടുതൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിനും അവശരും ആലംബഹീനരായവർക്ക്, സന്തോഷത്തിൻ്റെയും പുഞ്ചിരിയുടെയും,
കൂടുതൽ കൂടുതൽ അനുഭവങ്ങൾ സമ്മാനം നൽകുന്നതിനും, നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾ തുടർന്നും തേടുന്നു…








